പുഴയോര ബൈപാസിനു തടസമായ കെട്ടിടം പൊളിക്കും...തൊടുപുഴ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം


പുഴയോര ബൈപാസിന്റെ പ്രവേശന കവാടത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ റോഡിന്റെ കെട്ടിടം ഏറ്റെടുക്കാനും ഇതിനായി പണം അനുവദിക്കാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെട്ടിടം ഏറ്റെടുക്കുന്നതിനായി 27 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

 ഇത് ഉടന്‍ കൈമാറും. തൊടുപുഴ നഗരത്തിലെ ടൂറിസം വികസനത്തിനും നഗര സൗന്ദര്യത്തിനും മാറ്റു കൂട്ടുന്ന പുഴയോര ബൈപാസിന്റെ മുന്‍വശത്ത് തടസമായി നില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ ഇവിടുത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.
കോലാനി – വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിന്റെ
 സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്തുകൂടി തൊടുപുഴ – പാലാ റോഡില്‍ ധന്വന്തരി ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് നഗരത്തിലെ എട്ടാമത്തെ ബൈപാസ് ആയ പുഴയോരം റോഡ്. വാഹന ഗതാഗതത്തിനു പുറമേ, വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

 പുഴയോരത്തും, മറുവശത്തും പൂമരങ്ങള്‍വച്ച് പിടിപ്പിച്ചു മനോഹരമാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും ഉടന്‍ തുടക്കമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണി, ഡെപ്യൂട്ടി തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജനിയര്‍, റിവര്‍വ്യൂ റോഡ് സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments