ഇത്തവണ മീനച്ചില്‍ പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികളെല്ലാം ഓണമുണ്ണുന്നത് സ്വന്തമായി ഉല്പ്പാദിപ്പിച്ച പച്ചക്കറികൊണ്ടാവും. കൃഷിവകുപ്പുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറി കൃഷി പദ്ധതി, ''ഓണവട്ട''ത്തിന് തുടക്കമായി.
പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത്. ഓണത്തോടെ വിളവെടുക്കാന്‍ പാകത്തില്‍ നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്.
വെണ്ട, മുളക്, പയര്‍, പാവല്‍, പടവലം, ചീര തുടങ്ങിയവയുടെ വിത്തുകളാണ് പഞ്ചായത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നത്.
മീനച്ചില്‍ കൃഷി ഓഫീസര്‍ അഖില്‍ കെ. രാജുവിന്റെ നേതൃത്വത്തിലാണ് ഓണവട്ടം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് എല്ലാവിധ പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയും ഭരണ-പ്രതിപക്ഷഭേദമന്യെ മുഴുവന്‍ മെമ്പര്‍മാരുമുണ്ട്.
ഓണവട്ടം പഞ്ചായത്തുതല ഉദ്ഘാടനം പൂവരണി സ്‌കൂളില്‍
മീനച്ചില്‍ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണവട്ടം പദ്ധതിയുടെ വിത്തുവിതരണോദ്ഘാടനം ഇന്നലെ പൂവരണി ഗവ. യു.പി. സ്‌കൂളില്‍ നടന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി വിദ്യാര്‍ത്ഥികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു.
കൃഷി ഓഫീസര്‍ അഖില്‍ കെ. രാജു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ്, മുന്‍ അധ്യാപിക ലീലാ ഗോവിന്ദന്‍ കണ്ടത്തിനാനിക്കല്‍, പി.ടി.എ. പ്രസിഡന്റ് സിബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് അമ്മിണി ശേഖരന്‍, സീനിയര്‍ അധ്യാപിക സനൂജ എസ്., കേരള കൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments