സുനില്‍ പാലാ
പൂവരണി ഗവ. യു.പി. സ്‌കൂള്‍ ഇനി ''കിടു'' ആകും; ഒരു കോടി അമ്പത്തെട്ട് ലക്ഷം രൂപാ മുടക്കി സ്‌കൂളിനായി പുതിയ ബഹുനില മന്ദിരം പണിതുയര്‍ത്തുകയാണ്. ഇതിനുള്ള അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായി മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റും പൂവരണി വാര്‍ഡ് മെമ്പറുമായ സാജോ പൂവത്താനി പറഞ്ഞു.
1908 ല്‍ സ്ഥാപിച്ച 116 വര്‍ഷം പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് ഇതിനോടകം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് പോയത്. ഇതില്‍ നിരവധി പ്രമുഖരുമുണ്ട്. മീനച്ചില്‍ പഞ്ചായത്തിലെ ഏറ്റവും മികച്ച ഗവ. യു.പി. സ്‌കൂള്‍ എന്ന ബഹുമതിയും പൂവരണി സ്‌കൂളിനാണ്.

നിലവില്‍ പഴയൊരു കെട്ടിടമാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചുകളഞ്ഞു. ഇവിടെ രണ്ട് നിലകളിലായി വിശാലമായ ഏരിയായിലാണ് പുതിയ സ്‌കുള്‍ മന്ദിരം പണിതുയര്‍ത്തുന്നത്.
നിലവില്‍ ഹെഡ്മാസ്റ്ററുടെ മുറി ഉള്‍പ്പെടെ ഓഫീസ് വളരെ മനോഹരമായാണ് ക്രമീകരിച്ചിരിക്കുന്നത്.
മീനച്ചില്‍ പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പഞ്ചായത്ത് ഓഫീസിന്റെ അതേ മാതൃകയില്‍ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് പൂവരണി സ്‌കൂളിന്റെ നിലവിലെ ഓഫീസും പ്രത്യേക സംവിധാനങ്ങളോടെ മനോഹരമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു.
നിലവില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി നൂറോളം വിദ്യാര്‍ത്ഥികളാണുള്ളത്. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജാണ്.
നിലവില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി നൂറോളം വിദ്യാര്‍ത്ഥികളാണുള്ളത്. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജാണ്.
പണികള്‍ രണ്ട് മാസത്തിനുള്ളില്‍ തുടങ്ങും
പൂവരണി ഗവ. യു.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും. മീനച്ചില്‍ പഞ്ചായത്തിന്റെ
അഭിമാന സ്തംഭമായി സ്‌കൂളിനെ ഉയര്‍ത്തുക എന്നുള്ളതാണ് രാഷ്ട്രീയ ഭേദമന്യെ പഞ്ചായത്ത് കമ്മറ്റിയുടെ ലക്ഷ്യം.
- സാജോ പൂവത്താനി, മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments