മാനത്തൂർ-മറ്റത്തിപ്പാറ റോഡിൽ പുതുതായി നിർമ്മിച്ച പൂക്കുളം പാലം മാണി.സി.കാപ്പൻ എം.എൽ.എ ജനങ്ങൾക്കായി തുറന്നു കൊടുത്തു.
പൂക്കുളം ജംഗ്ഷനിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പി.കെ,കടനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജെയ്സൺ ജോർജ് പുത്തൻകണ്ടം,ജോസ് പ്ലാശനാൽ,
റീത്താ ജോർജ്, സിബി ചക്കാലക്കൽ, മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൗളിറ്റ് തങ്കച്ചൻ,അഡ്വ.ആന്റണി ഞാവള്ളി,ബിന്നി ചോക്കാട്ട്, മത്തച്ഛൻ അരീപ്പറമ്പിൽ, ഷൈജമ്മ
മാത്യു വട്ടോത്ത്, ജെയ്സൺ അറയ്ക്കേമഠത്തിൽ, എബി ചവണിയാംഗൽ, പി.എം സെബാസ്റ്റ്യൻ പൂക്കുളത്തേൽ, ജോഷി നെല്ലിക്കുന്നേൽ, ജോണി പുത്തേടൻ എന്നിവർ പ്രസംഗിച്ചു.
മാണീ.സി.കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 44-ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments