വിജയികളെ ആദരിക്കലും കരിയർഗൈഡൻസ് ക്ലാസ് ഉദ്ഘാടനവും

വിജയികളെ ആദരിക്കലും കരിയർഗൈഡൻസ് ക്ലാസ് ഉദ്ഘാടനവും
കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,, പ്ലസ് ടു പരീക്ഷ ഉന്നത വിജയം നേടിയ ലൈബ്രറി പരിധിയിലുള്ള കുട്ടികളെ ആദരിക്കുകയും കരിയർഗൈഡൻസ് ക്ലാസ് ഉദ്ഘാടനവും നടത്തി.യോഗം ഉദ്ഘാടനം എലിക്കു ളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് നിർവ്വഹിച്ചു , വിജയികളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് അംഗം  ജോസ് മോൻ മുണ്ടയ്ക്കൽ നിർവ്വഹിച്ചു.
                             
 കരിയർഗൈഡൻസ് ക്ലാസ് വിളക്കുമാടം സെന്റ് ജോസഫ് സ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ  നയിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമ നങ്ങാട്ട്, സിനി ജോയി, കാഞ്ഞിരപ്പള്ളി താലൂക്ക്ലൈബ്രറി

 കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് കെ .ആർ മന്മമഥൻ,.കൈരളി ഗ്ര ന്ഥശാല സെക്രട്ടറി റെജി ആയില്ലൂക്കുന്നേൽ,ഗ്രന്ഥശാല വനിതാ സംഘം സെക്രട്ടറി മോളി ജോസഫ് , ഗോപകുമാർ എന്നിവർ സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments