മാഞ്ഞൂര്‍ പഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട യോഗ ദിനാചരണം നടത്തി. ഡിസ്പെന്‍സറി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ജെയ്‌നി തോമസ്
അധ്യക്ഷത വഹിച്ചു. സിഎംഒ ഡോ. ഷാസദ് മജീദി, വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുകാല എന്നിവര്‍ പ്രസംഗിച്ചു. ആയുഷ് വെല്‍നെസ് സെന്ററായി ഉയര്‍ത്തപെട്ട ഡിസ്‌പെന്‍സറിയുടെ യോഗ ക്ലാസ്സുകളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ അനിതകുമാരി യോഗ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments