കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം 24-ന്
കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയംജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അസോസിയേഷന്‍ അംഗവീടുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണവിതരണം ജൂണ്‍ 24-ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം. ലൈബ്രറിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30-ന് മന്ത്രിവി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത
വഹിക്കും.നഗരസഭാചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.അന്തരിച്ച വി.എസ്.നാരായണന്‍നായര്‍ 2004-ല്‍ രൂപവത്കരിച്ച ജില്ലയിലെ ഏറ്റവുംകൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍
(കോര്‍വ),അഖിലേന്ത്യാസംഘടനയുടെ ഭാഗമാണന്നും മുഖ്യമന്തിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഭാരവാഹികള്‍ പറഞ്ഞു.അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍,
ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,പ്രോഗ്രംകണ്‍വീനര്‍ ബിജോകൃഷ്ണന്‍,ജി.ജി.സന്തോഷ്‌കുമാര്‍,കെ.സി.ഉണ്ണികൃഷ്ണന്‍കളത്തൂര്‍,സന്തോഷ് വിക്രമന്‍, സൂസന്‍തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments