ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിനെ മാറ്റാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പിന് മുമ്പ് ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജിനെ സ്ഥലംമാറ്റുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞതിനാല്‍ സ്ഥലം മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. എന്നാല്‍, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടക്കുന്നതിനാല്‍ കളക്ടറെ മാറ്റരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍
പൂര്‍ത്തിയായതോടെ വീണ്ടും കളക്ടറെ മാറ്റുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലും പട്ടയവിതരണവും ഉള്‍പ്പെടെയുള്ള നടപടികളില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയാണ് കോടതി അനുമതി നല്‍കിയത്.മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍
നടപടികള്‍ തുടരണമെന്നും കളക്ടറെ മാറ്റുമ്പോള്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ചുമതലയില്‍ ജില്ലാ കളക്ടറുടെ റാങ്കില്‍ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥനെത്തന്നെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments