വാഴക്കുളം കാവന പുളിക്കായത്തു കടവിലെ പാലത്തില്‍ നിന്ന് കോഴിഫാം ഉടമ പുഴയില്‍ വീണു മരിച്ചു. പോത്താനിക്കാട് മാവുടി പൂക്കുന്നേല്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ മനോജ് (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. സ്‌കൂട്ടറിലെത്തി പാലത്തില്‍ ഏറെ നേരം നില്‍ക്കുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. ആളൊഴിഞ്ഞ നേരത്ത് ഇയാള്‍ പുഴയില്‍ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പുഴയില്‍ ചൂണ്ടയിട്ടിരുന്നവര്‍ ഒരാള്‍ ഒഴുകിവരുന്നതും മുങ്ങിപ്പോകുന്നതും
കണ്ട് പ്രദേശവാസികളെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ നിന്നുള്ള അഗ്‌നി രക്ഷാസേനയുടെയും സ്‌കൂബാ ടീമിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. പുളിക്കായത്തു കടവില്‍ നിന്ന് രണ്ടു കിലോമീറ്ററോളം താഴെ പ്ലാത്തോട്ടം കടവിനു സമീപത്തുനിന്ന് മൂന്നു മണിയോടെ മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തി.
പുഴയില്‍ ചാടുന്നതിനു മുന്പ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചിരുന്നു.മൊബൈല്‍ ഫോണും സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച പുസ്തകവും പോലീസിനെഴുതിയ കത്തും സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാല്‍മുട്ടിനു രോഗം ബാധിച്ച്
ചികിത്സയിലായിരുന്നതിനാല്‍ നടക്കുന്‌പോള്‍ ഉപയോഗിച്ചിരുന്ന ഊന്നുവടിയും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.പോത്താനിക്കാട് കോഴിഫാം നടത്തുകയായിരുന്നു ഇയാള്‍. മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments