പതിനൊന്നടി ഉയരത്തില്‍ ഗാന്ധിപ്രതിമ... രാജേഷിന്റെ രാജകല.....



സുനില്‍ പാലാ

കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ പൂമുഖത്തേക്ക് കടന്നുചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് ധ്യാന നിമഗ്നനായിരിക്കുന്ന ഗാന്ധിജിയുടെ പ്രതിമയാണ്. രണ്ടാഴ്ച മുമ്പ് അനാച്ഛാദനം ചെയ്ത ഈ പ്രതിമയുടെ ശില്പി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ രാജേഷ് കുമാറാണ്. ചിത്രകലയില്‍ മാത്രമല്ല ശില്പകലയിലും ഫോട്ടോഗ്രാഫിയും ഡോക്യുമെന്ററി ഫിലിമിലുമൊക്കെ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ രാജേഷ് കുമാറിന്റെ നിര്‍മ്മിതിയിലെ ഏറ്റവും വലിയ പൂര്‍ണ്ണകായ ശില്പമാണ് ഗാന്ധിജിയുടേത്. 
 


പതിനൊന്ന് അടി ഉയരമുള്ള ഈ പ്രതിമ സിമന്റില്‍ തീര്‍ത്തതാണ്. മൂന്നുമാസംകൊണ്ടായിരുന്നു നിര്‍മ്മാണം. 
 


കലാ സാംസ്‌കാരിക മേഖലകളില്‍ കുട്ടികള്‍ക്കിടയില്‍ നൂതന ദൃശ്യ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ്  ഇത്തരത്തില്‍ ശില്പം പൂര്‍ത്തിയാക്കിയത്. വലിയ ശില്പങ്ങള്‍ സിമന്റില്‍ നിര്‍മ്മിക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനും കൂടി ഊന്നല്‍ നല്‍കിയാണ് രാജേഷ് സാര്‍ ഈ ശില്പം നിര്‍മിച്ചത്. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളും ഇത് നോക്കിക്കാണുന്നതിന് പ്രതിമയ്ക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു.



രാജേഷ് വെറും ചിത്രകലാകാരനല്ല, മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗോള്‍ഡ് മെഡലിസ്റ്റ്


രാജേഷ് വെറും ചിത്രകലാകാരനല്ല, ലോകപ്രശസ്ത ജലഛായ ചിത്രകാരനായ പി എസ് പുണിഞ്ചിത്തായയുടെ ശിഷ്യനായ രാജേഷ് കുമാര്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മേഡലോടെയാണ് പെയിന്റിംംഗില്‍ ബിരുദം നേടിയത്.  ബാംഗ്ലൂര്‍, മൈസൂര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 
 
കനോറിയ സെന്റര്‍ ഫോര്‍ ആര്‍ട്ട് അഹമ്മദാബാദ്, എം എസ് യൂണിവേഴ്‌സിറ്റി ബറോഡാ എന്നിവിടങ്ങളില്‍ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പെയിന്റിംഗില്‍ ആണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതെങ്കിലും ശില്പനിര്‍മ്മാണം, ഫോട്ടോഗ്രഫി, ഡോക്യൂമെന്ററി ഫിലിം നിര്‍മ്മാണം തുടങ്ങിയ മേഖലകളിലൊക്കെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 'അബോഡ് ഓഫ് ഗോഡ്' എന്ന പത്തനംതിട്ട ജില്ലയെക്കുറിച്ചുള്ള ഡോക്യൂമെന്ററി ഏറെ പ്രശംസ നേടിയിരുന്നു.
 


എറണാകുളം പാര്‍പ്പാക്കോട് കളപ്പുരത്തട്ടയില്‍ പ്രമുഖ ജ്യോതിഷ പണ്ഡിതനും റിട്ട. അധ്യാപകനുമായ വിജയമാസ്റ്ററുടെയും രാധയുടെയും മകനാണ്. കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് സ്വദേശിയായ ശ്രീജയാണ് ഭാര്യ. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ബദരിനാഥും, നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആളകനന്ദയുമാണ് മക്കള്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments