കാർഷിക വികസന ബാങ്കിൽ ഇളവുകളോടെ കുടിശ്ശിഖ തീർപ്പാക്കൽ പദ്ധതി.


കാർഷിക വികസന ബാങ്കിൽ ഇളവുകളോടെ കുടിശ്ശിഖ തീർപ്പാക്കൽ പദ്ധതി. 
പാലാ  മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിൽ ജപ്തി നടപടികൾ ആരംഭിച്ച കുടിശ്ശിഖകൾ തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുന്നു. സഹകരണ വകുപ്പിന്റെ അംഗീകാരത്തോടെ പ്രത്യേക ഇളവുകൾ നൽകിയാണ് കുടിശ്ശിഖകൾ തീർപ്പാക്കുന്നത്. ജൂലൈ 31 വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 
പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നീ ബ്രാഞ്ചുകളിൽ പ്രത്യേക അദാലത്തുകൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും, ലേല നടപടികൾ നേരിടുന്നവർ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments