മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു


കണ്ണൂർ ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ പുഴയിൽ വീണു മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments