കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിയപുത്രന്‍
സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ ജോര്‍ജ്ജ് കുര്യന്‍ എക്കാലവും സെന്റ് തോമസ് കോളേജിനും ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിനും പ്രിയ പുത്രനാണ്.
1982-84 ബാച്ച് ഹിന്ദി വിദ്യാര്‍ത്ഥിയായി പഠിച്ച ജോര്‍ജ്ജ് കുര്യന്‍ കോളേജ് പഠനം കഴിഞ്ഞും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികള്‍ പറയുന്നു.
കോളേജിലെ ഹിന്ദി വിഭാഗം 2017 നവം. 25ന് സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനും അന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായിരുന്ന ജോര്‍ജ്ജ് കുര്യനായിരുന്നു. അന്നത്തെ മാനേജര്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ഹിന്ദി വിഭാഗം തലവന്‍ ഡോ എന്‍.ആര്‍ ഇളയിടം, ഡോ. എന്‍.കെ. ജോസഫ് നരിതൂക്കില്‍ തുടങ്ങിയവരും അന്ന് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments