പാലാ മെയിന്‍ റോഡ് സൈഡിലെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനുസമുള്ള പൈപ്പുകളില്‍ കാല്‍നടയാത്രക്കാര്‍ തെന്നിവീഴുന്നതായി പരാതി.


പാലാ മെയിന്‍ റോഡ് സൈഡിലെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനുസമുള്ള പൈപ്പുകളില്‍ കാല്‍നടയാത്രക്കാര്‍ തെന്നിവീഴുന്നതായി പരാതി. 
പാലാ  കിസ്‌കോയുടെ  മുന്‍ഭാഗത്താണ്   പൊതുമരാമത്ത്  വകുപ്പ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മൂന്നു വര്‍ഷം  മുമ്പ്  വാട്ടര്‍ അതോറിറ്റിയുടെ  റോഡിനടിയിലൂടെയുള്ള  ഓട  തകര്‍ന്നപ്പോള്‍ മലിന ജലം ഒഴുക്കുന്നതിനായി പുതുതായി ഓട തീര്‍ത്ത  ഭാഗത്താണ്   പൈപ്പുകള്‍  അടുക്കി  വെല്‍ഡ്  ചെയ്ത്  സ്ലാബിനു പകരം  നടപ്പാതയും
  മൂടിയും  പണിതത്. അന്നു  മുതലാണ് ഈ ഭാഗത്തിലൂടെ നടക്കുന്നവരുടെ ദുരിതവും  തുടങ്ങിയത്.  പാലാ  ജനറലാശുപത്രി  ഭാഗത്തു  നിന്നും കുരിശു പള്ളി  ജംഗ്ഷനിലേയ്ക്കുളള പ്രധാന റോഡിലെ ഇറക്കമുള്ള ഭാഗത്താണ്  പൈപ്പുകള്‍ ഇട്ടിരിക്കുന്നത്. മിനുസമുളള  പൈപ്പുകളാണ് ഇവിടെ മൂടിയായി
 ഉപയോഗിച്ചിരിക്കുന്നത്. ചെരിഞ്ഞു കിടക്കുന്ന പൈപ്പുകള്‍ മഴക്കാലത്ത്  നനഞ്ഞു  കിടക്കുമ്പോള്‍ കാല്‍നട യാത്രക്കാര്‍ തെന്നി വീഴുകയാണ്.  പൈപ്പുകള്‍ നീക്കം ചെയ്ത് വാര്‍ക്ക  സ്ലാബുകള്‍  ഇടണമെന്ന്  വര്‍ഷങ്ങളായി  വിവിധ സംഘടനകള്‍  ആവശ്യപ്പെടുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments