കോട്ടയത്ത് എസ് എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം..... ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നൂ അപകടം


കോട്ടയത്ത് എസ് എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം..... ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നൂ അപകടം
സ്വന്തം ലേഖകൻ
എസ് എച്ച് മൗണ്ട് സ്വദേശിയായ യു. ബിബീഷ് ആണ് മരിച്ചത്. ഇന്ന് രാത്രി  8 മണിയോടെയാണ് അപകടമുണ്ടായത്.
പത്തനംതിട്ടയിൽ നിന്നും മൈസൂർക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ആണ് ബിബീഷിനെ ഇടിച്ചു വീഴ്ത്തിയത്. 

കോട്ടയം ഭാഗത്തുനിന്നും എത്തിയ ബസ് , എസ് എച്ച് മൗണ്ട് ജംഗ്ഷന് തൊട്ടുമുൻപ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസ്സിന്റെ പിൻചക്രങ്ങൾക്ക് അടിയിലേക്കാണ് വീണത്. ഇയാളുടെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments