എം.സി. റോഡില്‍ ളായിക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി വടക്കേക്കര വലിയ പറമ്പില്‍ സന്തോഷിന്റെയും ജുമൈലത്തിന്റെയും മകന്‍ സുഹൈലാ(26)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ച ഒന്നിനാണ് അപകടമുണ്ടായത്. തിരുവല്ല ഭാഗത്തു നിന്നും വരികയായിരുന്ന സുഹൈല്‍ സഞ്ചരിച്ച ബൈക്കും
എതിരേ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. സുഹൈലിന്റ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്. ഭാര്യ: നിഷാന. ഒരു വയസുള്ള മകളുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments