അടുക്കം ഗവ. ഹൈസ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഉത്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഷംല യു അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. എൻ്റെ മണ്ണ് എൻ്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസ്സും നടന്നു. ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ആൻസി
ജോയി മുഖ്യാതിഥിയായിരുന്നു. മീനച്ചിൽ നദീസംരക്ഷണ സമിതി കാലാവസ്ഥ പരിസ്ഥിതി സാമൂഹിക പ്രവർത്തനങ്ങൾക്കായി സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് രൂപപ്പെടുത്തുന്ന
പ്രവർത്തനസഖ്യമാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്. എബി ഇമ്മാനുവൽ, ജോസഫ് ഡൊമിനിക്, അദ്ധ്യാപക പ്രതിനിധികളായ യാസർ സലിം, മനോജ്, വിമല , വിനീത് കെ ആർ, രുക്സാന പി. കരീം എന്നിവർ നേതൃത്വം നൽകി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments