നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.. കാർ പൂർണ്ണമായി തകർന്നു

 


നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.
കാർ യാത്രക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.നാല് പേരാണ് കാറിലുണ്ടായിരുന്നത്.ഇടുക്കി രജിസ്ട്രേഷനിലുള്ള കാറാണ് രാജകുമാരിനിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടത്.

വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്.കാർ പൂർണ്ണമായി മരത്തിനടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നു. മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്.ഫയർഫോഴ്സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്ര്ക്കാരും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്.ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസിലും വീണിരുന്നു.ബസ് ഭാഗീകമായി


തകർന്നിട്ടുണ്ട്.യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലച്ചു.
നേര്യമംഗലം വില്ലാഞ്ചിറ മരംകാറിന് മുകളിൽ മറിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരണ പ്പെട്ടു.( ജോസഫ് കുപ്പമലയിൽ 63 വയസ് ആണ് മരണപ്പെട്ടത്)മറ്റു2 പേരെ(ജോബി പാലമലയിൽ 32 വയസ്, ഭാര്യ അഞ്ജു 28 വയസ്) ബസെലിയോസ്‌  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മരണപ്പെട്ട ജോസഫിന്റെ ഭാര്യ അന്നക്കുട്ടി യെ നേര്യമംഗലം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുള്ളതാണ്.
 അപകടത്തിൽ പരിക്കേറ്റ കുടുംബം ഇടുക്കി തങ്കമണി പാണ്ടിപ്പാറ സ്വദേശികളാണ്












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments