പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയം കടനാട്, നൂറുമല ഭാഗത്ത് മാക്കല്‍ വീട്ടില്‍ ജിനു എം.ജോയ് (36) എന്നയാളെയാണ് 100 വര്‍ഷം തടവിനും,1.25 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ( പോക്‌സോ ) ശിക്ഷ വിധിച്ചു.
ജഡ്ജ് റോഷന്‍ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാല്‍ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും, പോക്‌സോ ആക്റ്റിലെയും, വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24.03.2018 മുതല്‍ 2021 ജനുവരി മാസം വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് മേലുകാവ് സ്റ്റേഷന്‍ എസ്.എച്ച്. ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ ഡിവൈഎസ്പി ആയിരുന്ന ഷാജു ജോസാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യില്‍ ഹാജരായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments