സ്വന്തം ചിലവിൽ അപകട കെണിക്ക് പരിഹാരം കണ്ട് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ.
കഴിഞ്ഞ ഒരു മാസം മുൻപ് വീദ്യാർത്ഥിനിയുടെ കാൽ കുഴിയിൽ വീണ് പരിക്കുപറ്റിയതിനേ തുടർന്ന് റിപ്പർ വ്യൂ റോഡ്- കുരിശുപള്ളി കവലയിലെ ഗ്രിൽ PWDയെ അറിയിച്ചിട്ടും നടപടി വൈകുന്നതിനാൽ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ സ്വന്തം ചിലവിൽ ഗ്രിൽ വെൽഡ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കി. നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ ബൈജു കൊല്ലംപറമ്പിലും അദ്ദേഹത്തിന്നൊപ്പം എത്തിയിരുന്നു. സങ്കേതിക കാരണങ്ങൾ നിരത്തി പിഡബ്ല്യുഡി വെൽഡിങ്ങ് ജോലികൾ വൈകിപ്പിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് താൻ സ്വന്തം ചിലവിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതെന്ന് ഷാജു വി തുരുത്തൻ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments