2024-25 വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ നിര്‍വ്വഹിച്ചു


2024-25 വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പാലാ ഉപജില്ല തല ഉദ്ഘാടനം പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലംപറമ്പില്‍ നിര്‍വ്വഹിച്ചു. പാലാ ബിആര്‍സി ഹാളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പാലിറ്റി വിദ്യാരംഗം കലാ സാഹിത്യ വേദി പാലാ ഉപജില്ലാ നേതൃത്വം നല്‍കി. പാലാ എ.ഇ.ഒ ശൈല ബി. അദ്ധ്യക്ഷത
 വഹിച്ചു. മുന്‍ എ.ഇ.ഒ. ബി. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി.  ബി.പി.ഒ. ജോളി, ജിസ് കടപ്പൂര്‍ (കണ്‍വീനര്‍),ഷിബുമോന്‍, അനുമെറിന്‍ (കണ്‍വീനര്‍ പാലാ മുനിസിപ്പാലിറ്റി) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ രംഗത്ത് പഠനത്തോടൊപ്പം കൂട്ടികളുടെ കലാ, സാഹിത്യ അഭിരുചികള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments