വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. വായനയും പുസ്തകങ്ങളും ആസ്പദമാക്കിയാകും ക്വിസ് മത്സരം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും.
ജില്ലാ ജയിലിനു സമീപമുള്ള ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജൂലൈ അഞ്ചിന് രാവിലെയും ഉച്ചകഴിഞ്ഞുമായാണ് മത്സരം. വിദ്യാർഥികളുടെ മത്സരം ജൂലൈ അഞ്ചിന് രാവിലെ 11.00 മണിക്കും സർക്കാർ ജീവനക്കാരുടെ മത്സരം ഉച്ചകഴിഞ്ഞ് 2.00 മണിക്കും നടക്കും.
രണ്ടുപേർ വീതമുള്ള ടീമുകളായാണ് വിദ്യാർഥികളുടെ മത്സരം. ഒരു സ്‌കൂളിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം/സ്‌കൂൾ തിരിച്ചറിയൽ കാർഡ് സഹിതം പങ്കെടുക്കണം. ജീവനക്കാർക്ക് വ്യക്തിഗത മത്സരമാണ്. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. മത്സരാർഥികൾ
https://tinyurl.com/yc5s7k5s എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ജൂലൈ രണ്ടു രാവിലെ 10 മണി മുതൽ ജൂലൈ നാല് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0481-2562558, 9847998894
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments