അടിമാലി ടൗണിന് സമീപം റോഡ് അരുകിൽ നിന്ന വൻമരം പ്രൈവറ്റ് ബസ്സിന് മുൻപിൽ പതിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാല – പൂപ്പറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശക്തി ബസ്സിന്റെ മുൻപിലേക്ക് ആണ് മരം വീണത്.
ബസ്സിന്റെ മുൻ ഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വൻ ദുരന്തം ഒഴിവായത്.ബസ്സിലെ യാത്രക്കാരിൽ രാജാക്കാട് സ്വദേശിനി
ഷീലയുടെ മുഖത്ത് പരിക്കേൽക്കുകയുണ്ടായി.
കഴിഞ്ഞ രണ്ട് ആഴ്ച മുൻപ് ഇതേ മരത്തിന്റെ ശിഖരം അതുവഴി വന്ന ഓട്ടോറിക്ഷയുടെ മേൽ വീണ് ഓട്ടോ ഡ്രൈവർക്ക് ചെറിയ പരിക്ക് ഏൽക്കുകയും ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായി തകരുകയും
ചെയ്തിരുന്നു. അടിമാലി കുമിളി ദേശീയ പാതയോരങ്ങളിൽ ചെറുതോണി വരെയുള്ള ഭാഗങ്ങളിൽ നിരവധി മരങ്ങൾ ഏതു സമയവും റോഡിൽ പതിക്കാവുന്ന നിലയിലാണ് നിൽക്കുന്നത്.
മനുഷ്യ ജീവന് അപകട ഭീഷിണി ഉയർത്തുന്ന വൻ മരങ്ങൾ വെട്ടിമാറ്റുന്നതിന് ദേശീയ പാത അധികൃതരോ , പഞ്ചായത്ത് അധികാരികളോ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments