മീനച്ചിൽ താലൂക്ക് റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ കൂട്ട ധർണ നടത്തി.


റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 8,9 തീയതികളിൽ നടത്തപ്പെടുന്ന പണിമുടക്ക് സമരത്തിന് മുന്നോടിയായി, മീനച്ചിൽ താലൂക്ക് റേഷൻ വ്യാപാരി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ  കൂട്ട ധർണ നടത്തി. 

 എ കെ ആർ ആർ ഡി എ മീനച്ചിൽ  താലൂക്ക് കമ്മിറ്റി രക്ഷാധികാരി  അഡ്വക്കറ്റ് സന്തോഷ് മണർകാട് സമരത്തിന് അധ്യക്ഷത വഹിച്ചു കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സന്തോഷ് കുര്യത്ത് സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും കെ. ആർ. ഇ. യു.(സി. ഐ. റ്റി. യു.)  താലൂക്ക് പ്രസിഡണ്ടുമായ ജോയി കുഴിപാല മുഖ്യ പ്രസംഗം നടത്തി എ കെ ആർ ആർ ഡി എ മീനച്ചിൽ താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് സജി മാത്യു, ടോമിച്ചൻ പഴയ മഠം,
വി. പി. ഇബ്രാഹിം,മാഹിൻ പി ബഷീർ, കെ. എ. സെബാസ്റ്റ്യൻ. എന്നിവർ സംസാരിച്ചു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments