രാമപുരം മാർ ആഗസ്തീനോസ് കോളജിൽ
ദേശീയ സെമിനാർ ആരംഭിച്ചു
"രാമപുരം മാർ ആഗസ്തീനൊസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റവ ഡോ കെ എം മാത്യു കോയിപ്പളളി എസ് ജെ മെമ്മോറിയൽ നാഷണൽ സെമിനാർ ആരംഭിച്ചു. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാത്തമാറ്റിക്സ് & സ്റ്റാറ്റിറ്റിക്സ് സയറക്ടർ ഡോ. കെ.കെ.ജോസ് സെമിനാർ ഉല്ഘാടനം ചെയ്തു. സിന്തറ്റിക്
ബയോളജിയിലെ കാലിക വളർച്ച: ധാർമികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ" എന്ന വിഷയത്തെ ആസ്പമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കോളജ് മാനേജർ റവ ഫാ ബർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. റവ ഡോ ജോബ് കോഴാംതടം എസ്
ജെ,ഡോ അഞ്ജു ടി ആർ എന്നിവർ സെമിനാറുകൾ നയിച്ചു.
പ്രിൻസിപ്പാൾ ഡോ ജോയി ജേക്കബ്ബ്,കൺവീനർ ഡോ സജേഷ് കുമാർ, ഐ ക്യു എ സി കോഡിനേറ്റർ കിഷോർ,വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments