ഉന്നത വിദ്യാഭ്യാസം അവസരോൻമുഖമാകണം - ഡോ സ്റ്റാൻലി തോമസ്.

ഉന്നത വിദ്യാഭ്യാസം അവസരോൻമുഖമാകണം - ഡോ സ്റ്റാൻലി തോമസ്.
 സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം കൂടുതൽ തൊഴിൽ സൗഹാർദ്ധപരമാകണമെന്ന് കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗം ഡോ സ്റ്റാൻലി തോമസ് പറഞ്ഞു. നൈപുണ്യ വികസനത്തിൻ്റെ സാധ്യത മനസിലാക്കി ബിരുദ കോഴ്സ്സുകൾ രൂപകൽപന ചെയ്യണമെന്നും , രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ
 സംഘടിപ്പിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം .'ദീക്ഷാരംഭ് 2024'  പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്  വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി
 കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശിൽപശാലയുടെ ഭാഗമായി രാജഗിരി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ നിതീഷ് കുര്യൻ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ ക്ലാസ്സുകൾ നയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments