പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു... ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെയർമാനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9.30 ഓടെ പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം... വീഡിയോ ഈ വാര്‍ത്തയോടൊപ്പം കാണാം

പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു... ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്  ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെയർമാനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9.30 ഓടെ  പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം... 
വീഡിയോ   കാണാം👇
 പാലാ രാമപുരം റൂട്ടില്‍ ഓടുന്ന ദേവമാതാ ബസ് ആണ് ചെയര്‍മാന്‍റെ വാഹനത്തില്‍ ഇടിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെയര്‍മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവിധ പരിശോധനകള്‍ നടത്തി.  ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം.
ബസ് യാത്രക്കാരനായിരുന്ന കരൂർ സ്വദേശി രാധാകൃഷ്ണനാണ് ഷാജു.വി. തുരുത്തനെ ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. പാലാ ട്രാഫിക് എസ്. ഐ. ബി. സുരേഷ് കുമാറും സംഘവും ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments