പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി….അഭിഭാഷകൻ പിടിയിൽ


ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അഭിഭാഷകൻ പിടിയിൽ. പാലക്കാട് കൊല്ലങ്കോട് സ്വദേശി ശ്രീജിത്ത് മന്നാടിയാരാണ് സൈബർ പൊലീസിന്റെ പടിയിലായത്.
 പഠനം കഴിഞ്ഞ് ജേലി അന്വേഷിച്ച് നടന്ന രണ്ട് ചെറുപ്പക്കാരാണ് തട്ടിപ്പിനിരയായത്. ചന്ദ്രനഗർ സ്വദേശിയായ യുവാവിനോട് ലാവോസിൽ ജോലി നൽകാമെന്ന് അഭിഭാഷകനായ ശ്രീജിത്ത് മന്നാടിയാർ പറഞ്ഞു.ഒരു ഏജന്റിനേയും പരിചയപ്പെടുത്തി. 
കോൾ സെന്ററിൽ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ചെറുപ്പക്കാരിൽ നിന്ന് അഭിഭാഷകൻ മൂന്ന് ലക്ഷം രൂപ വീതം വാങ്ങി. ലാവോസിൽ എത്തിയപ്പോഴാണ് ചതി പിടികിട്ടിയത്. ഫോൺ വിളിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തലാണ് യുവാക്കൾക്ക് കിട്ടിയ പണി.ജോലി
 വിട്ട് പോരണമെന്ന് യുവാക്കൾ സമ്മർദ്ദം ചെലുത്തിയതോടെ മർദ്ദനം. ഒടുവിൽ ഏജന്റ് ഇടപെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. യുവാക്കളെ വഞ്ചിച്ച അഭിഭാഷകൻ ശ്രീജിത്ത് മന്നാടിയാരെ പാലക്കാട് സൈബർ പോലീസ് പിടികൂടി. ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് സൈബർ പൊലീസ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments