ഹൈഡ്രോ പോണിക്സ് കൃഷി രീതി സ്കൂൾ തലത്തിൽ ആരംഭിക്കുന്ന കാര്യം പരിഗണിക്കും _മന്ത്രി പി പ്രസാദ്.
വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ചു വിഭ്യാഭ്യാസ കരീക്കുലത്തിൽ പെടുത്തി ഹൈഡ്രോ പോണിക്സ് കൃഷി രീതി സ്കൂൾ തലത്തിൽ നടത്തി ഈ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഭരണങ്ങാനത്ത് ഇൻഗ്രോൺ അഗ്രി പ്രൊഡ്യുസർ കമ്പനി ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹൈഡ്രോ പോണിക്സ് അഗ്രികൾച്ചർ ഫാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.മുമ്പ് കർഷകർ കൃഷിക്ക് ആവശ്യമായ മണ്ണ്തേടി മറ്റ്
ദേശങ്ങളിൽ പോയെങ്കിൽ ആധുനിക ലോകത്ത് മണ്ണില്ലാതെ വെള്ളത്തെ മാത്രം ആശ്രയിച്ചുള്ള കൃഷ്രീതി ഏറെ പ്രചാരം നേടി വരികയാണെന്നും , മാറമാറി വരുന്ന കാലാവസ്ഥയിൽ ഈ കൃഷിരീതി അവലമ്പിക്കാൻ കർഷകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ ആദ്ധ്യക്ഷത വഹിച്ചു.ജോസ് കെ മാണി എം പി ഉല്പന്നങ്ങളുടെ ആദ്യവില്പന നിർവ്വഹിച്ചു. കമ്പനി പ്രമോട്ടർ വിനോദ് വേരനാനി സ്വാഗതം
ആശംസിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി, ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് ചാമ്പകശ്ശേരിൽ, സിപിഎം ജില്ല സെക്രട്ടെറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, മാനേജിങ് ഡയറക്റ്റർ
ടോണി തറപ്പേൽ ടോമി ഉപ്പിടുപാറയിൽ, ബിജു തോമസ്, ജോസ് എബ്രഹാം, വി ജി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments