റെഡ്‌ക്രോസ് മീനച്ചില്‍ താലൂക്ക് ബ്രാഞ്ച് പാലായില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

റെഡ്‌ക്രോസ് മീനച്ചില്‍ താലൂക്ക് ബ്രാഞ്ച് പാലായില്‍ 
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി 
ത്യാഗസന്നദ്ധതയുടെയും, നിസ്വാര്‍ത്ഥസേവനത്തിന്റെയും പേരില്‍ ലോകത്തിലെ ഏറ്റവും മഹത്തായ സംഘടനയാണ് റെഡ്‌ക്രോസ് സൊസൈറ്റി. ആപത്ഘട്ടങ്ങളില്‍ ആവശ്യക്കാരെ സഹായിക്കുന്നതില്‍ യാതൊരു പക്ഷപാതവുമില്ലാതെ ഇന്ത്യയില്‍ മാനുഷികസേവനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി. 

അതിന്റെ ഭാഗമായി റെഡ്‌ക്രോസ് കേരള ബ്രാഞ്ചില്‍ ഉള്‍പ്പെട്ട മീനച്ചില്‍ താലൂക്ക് ബ്രാഞ്ചിന്റെ ഉദ്ഘാടനം പാലാ കാരുണ്യ ട്രസ്റ്റ് ഹാളില്‍വെച്ച് ബ്രാഞ്ച് ചെയര്‍മാന്‍  ജേക്കബ് സേവ്യര്‍ കയ്യാലയ്ക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബഹു. മാണി സി. കാപ്പന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ തുടക്കമായി അമ്പത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ആവശ്യ വസ്തുക്കള്‍ ബഹു. മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു തുരുത്തേല്‍ വിതരണം ചെയ്തു. 
പാലായിലെ ആദ്യകാലസാമൂഹ്യപ്രവര്‍ത്തകനായ  പി.എം. വര്‍ഗ്ഗീസ് പാലാത്തിനെ ചടങ്ങലില്‍വെച്ച് അനുമോദിക്കുകയും മംഗളപത്രം നല്‍കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ റവ.ഡോ. ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണവും, ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും നടത്തി. സുമേഷ്, സന്തോഷ് മരിയസദനം,  സി.സി. മൈക്കിള്‍,  കുര്യന്‍ ജോസഫ് പൂവത്തുങ്കല്‍,  സെബാസ്റ്റ്യന്‍ ജോസഫ് പുരയിടം, പ്രിന്‍സ് വി.സി. തൈയില്‍, കുട്ടിച്ചന്‍ കീപ്പുറം, 

 തങ്കച്ചന്‍ കാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജോസ് ചന്ദ്രത്തില്‍, ശ്രീ ജോണ്‍സണ്‍ ജോസഫ്, ജോണി തോമസ് ഒറ്റപ്ലാക്കല്‍, കുട്ടിച്ചന്‍ ഇലവുങ്കല്‍, സജി ഇടിയനാകുന്നേല്‍ തുടങ്ങിയവര്‍ പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റെഡ്‌ക്രോസിന്റെ ആജീവനാന്ത മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളവരും പുതിയതായി അംഗങ്ങളായി ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരാകുവാന്‍ താല്‍പര്യമുള്ളവരും ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് (ഫോണ്‍: 9447135368) സംഘടാകര്‍ അറിയിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments