പൊളിറ്റിക്കല്‍ സയന്‍സ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ശനിയാഴ്ച




കോട്ടയം ജില്ല ഹയര്‍ സെക്കന്‍ഡറി പൊളിറ്റിക്കല്‍ സയന്‍സ് ഫോറം സംഘടിപ്പിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ശനിയാഴ്ച രാവിലെ 10 ന് പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. 

മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിലെ അമ്പതില്‍പരം സ്‌കൂളുകളില്‍ നിന്നുമുള്ള 115 കുട്ടികള്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. 
 

 
സമ്മേളനത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തോമസുകുട്ടി എബ്രഹാം, പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബിച്ചന്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ബൈജു ജേക്കബ്, സംഘാടക സമിതി അംഗങ്ങളായ ബിജു കുര്യന്‍, കവിത വി ആര്‍  തുടങ്ങിയവര്‍ പ്രസംഗിക്കും.
 
രാവിലെ 9.30ന്  പൊളിറ്റിക്കല്‍ സയന്‍സ് കരിയര്‍ സാധ്യതകളെക്കുറിച്ച് റെജി തോമസ് ക്ലാസ് നയിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments