നെല്ലാപ്പാറ വളവില്‍ സുരക്ഷ ഒരുക്കണം : ജില്ലാ കളക്ടര്‍



തൊടുപുഴ-പാലാ റോഡില്‍ നിരന്തരം അപകടം സംഭവിക്കുന്ന നെല്ലാപ്പാറ വളവില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
 കൊടുംവളവും കുത്തിറക്കവുമായതിനാല്‍ ഇവിടെ അപകടം പതിവാണ്. കഴിഞ്ഞ ദിവസവും ഇവിടെ ലോറി അപകടത്തില്‍പ്പെട്ടിരുന്നു. റോഡുകളിലെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും ചെടികളും വെട്ടുന്നതിനും കാഴ്ച മറയ്ക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ ജില്ലയിലെ പല സ്ഥലങ്ങളിലും
 വര്‍ക്ക്‌ഷോപ്പുകളോടനുബന്ധിച്ച് അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന് റോഡിന്റെ ഇരുവശങ്ങളിലായി നിര്‍ത്തിയിട്ടുള്ള വാഹനങ്ങള്‍, ആക്രിക്കടകളില്‍ റോഡിലേക്ക് ഇട്ടിരിക്കുന്ന വസ്തുക്കള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.കെ.രാജീവ്, നര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി പയസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് എന്‍ജനിയര്‍ സി.കെ. പ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജനിയര്‍ എ.എസ്. സുര എന്നിവര്‍ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments