കാവുംകണ്ടം സൺഡേ സ്കൂളിൽ വിശ്വാസ പരിശീലകദിനം ആചരിച്ചു

കാവുംകണ്ടം സൺഡേ സ്കൂളിൽ വിശ്വാസ പരിശീലകദിനം ആചരിച്ചു
കാവുംകണ്ടം സൺഡേ സ്കൂളിൽ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാളിനോടനുബന്ധിച്ച് വിശ്വാസ പരിശീലകദിനമായി ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് വിശ്വാസ പരിശീലകരായ എല്ലാ അധ്യാപകരെയും ചടങ്ങിൽ വച്ച് ആദരിച്ചു. ഡേവീസ് മാത്യു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. 
ഫാ. മാത്യു അമ്മോട്ടുകുന്നേൽ, ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. സ്കറിയ വേകത്താനം എല്ലാ അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. സണ്ണി വാഴയിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, സൗമ്യാ സെനീഷ് മനപ്പുറത്ത്, ഷൈനി ലാലാ തെക്കലഞ്ഞിയിൽ, ജോയ്‌സി ബിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments