ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുവാനായി അൽഫോൻസാ ഷ്റൈനിൽ ഇന്ന് യോഗം ചേർന്നു. പാലാ എം.എൽ.എ. മാണി സി. കാപ്പൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പാലാ ആർ. ടി . ഒ. കെ. പി. ദീപ, ഡി. വൈ. എസ്. പി. . കെ സദൻ, പാലാ തഹസിൽദാർ രഞ്ജിത്ത് ജോർജ്, എസ്. ഐ. ബിനു വി. എൽ., ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രെട്ടറി, പാലാ ഫയർഫോഴ്‌സ് ഓഫീസേഴ്‌സ്, പാലാ ജോയിന്റ് ആർ. ടി . ഒ.,ഭരണങ്ങാനം പ്രൈമറി ഹെൽത്ത് സെന്റർ, കെ. എസ്. ആർ. ടി. സി. ഭരണങ്ങാനം വില്ലേജ്, പി. ഡബ്ലു . ഡി. വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി തുടങ്ങിയ ഓഫീസുകളുടെ പ്രതിനിധികളും പങ്കെടുത്തു.
തിരുനാളിനെ സംബന്ധിച്ച ക്രമീകരണങ്ങൾ കുറ്റമറ്റതായിരിക്കണമെന്ന് എം.എൽ.എ. മാണി സി, കാപ്പൻ പറഞ്ഞു. തീർത്ഥാടന കേന്ദ്രത്തിൽ വരുന്ന തീർത്ഥാടകർക്ക് എല്ലാ വിധത്തിലുമുള്ള സൌകര്യം ലഭ്യമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആർ.ഡി.ഒ. കെ. പി. ദീപ അറിയിച്ചു.
പ്രധാനതിരുനാളിൻറ തലേദിവസമായ ജൂലൈ 27-നും പ്രധാനതിരുനാൾ ദിവസമായ ജൂലൈ 28-നും ഗതാഗത ക്രമീകരങ്ങൾ, ഹോട്ടലുകളിലെയും മറ്റുള്ളവർ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം, ശുദ്ധജലത്തിൻറെ ലഭ്യത, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ യോഗം നടത്തി.
ഉദ്യോഗസ്ഥരുടെയും ഡിപ്പാർട്‌മെന്റുകളുടെയും ഭാഗത്തുനിന്നുള്ള സമ്പൂർണ സഹകരണം അവർ ഉറപ്പുനല്കി. ജൂലൈ 27-28 തീയതികളിൽ ആവശ്യമായ പോലീസിനെ നല്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ, അനധികൃതമായ കടകളും വില്പനകളും നിരോധിക്കുക, വൈദ്യസഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, അളവുതൂക്കവിഭാഗത്തിൻറ കടകളിലെ പരിശോധന, ഫുഡ് സേഫ്റ്റി വകുപ്പിൻറ പരിശോധനകൾ, തിരുനാൾ ദിവസങ്ങളിലെ വൈദ്യുതി ലഭ്യത സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ, റോഡിലെ കുഴികൾ അടക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്യുന്നത്, കെ.എസ്.ആർ.ടി.സി. ബസുകളുടെ ക്രമീകരണങ്ങൾ, മദ്യപരുടെ ശല്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ എന്നിവയെ സംബന്ധിച്ചെല്ലാം യോഗത്തിൽ നിർദ്ദേശങ്ങളും അഭിപ്രയങ്ങളും വിവിധ ഡിപ്പാർട്ട്മെൻറുകൾ നല്കുകയുണ്ടായി.
യോഗത്തിൽ അൽഫോൻസാ ഷ്റൈൻ റെക്ടർ ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഇടവകപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, സ്പിരിച്യുൽ ഡയറക്ടർ ഫാ. മാർട്ടിൻ കല്ലറക്കൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments