വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം സനാതനധാര്‍മ്മിക മൂല്യങ്ങളും ഹൃദിസ്ഥമാക്കണമെന്ന് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. മൂല്യങ്ങളില്‍ അടിയുറച്ചുള്ള വളര്‍ച്ചയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും അദ്ദേഹം തുടര്‍ന്നു.
പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കൈറ്റ് കോട്ടയം ജില്ലാ മാസ്റ്റര്‍ ട്രെയ്‌നര്‍ അനൂപ് ജി. നായര്‍ വിശിഷ്ടാതിഥിയായിരുന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ മറ്റപ്പള്ളിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വി.എസ്. ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
ലിന്റണ്‍ ജോസഫ്, സുധീഷ് എം.ആര്‍., ആശ മനോജ്, പ്രസാദ് പയപ്പാര്‍, സി.ഡി. നാരായണന്‍ ചെറുവള്ളില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments