ബഷീറും കഥാപാത്രങ്ങളും കിഴതിരി സ്‌കൂളും



''ഇമ്മണി ബല്യ'' എഴുത്തുകാരനായി നാലാം ക്ലാസുകാരന്‍ സൂര്യ ഗൊഗോയ്,  കുഞ്ഞിപാത്തുമ്മയായി അനന്ദന രതീഷ്. ഒറ്റക്കണ്ണന്‍ പോക്കറായി സിനാസ് സിജോ, മകള്‍ സൈനബായായി ദിയ ബിബിന്‍, ആനവാരി രാമന്‍ നായരായി അക്ഷയ് അനില്‍, പൊന്‍കുരിശ് തോമയായി ആല്‍വിന്‍ ആന്റണി, എട്ടുകാലി മമ്മൂഞ്ഞായി അഡോണ്‍ ജിനു, ബഷീറിന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രമുഖ കഥാപാത്രങ്ങള്‍ രാമപുരം കിഴതിരി ഗവ. എല്‍.പി. സ്‌കൂളില്‍ വിരുന്നിനെത്തി.
 

ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കാരം കുട്ടികളുടെ വേഷപ്പകര്‍ച്ചയിലൂടെ പുത്തന്‍കാഴ്ചയായി.

കുഞ്ഞു മനസ്സുകളിലേക്ക് കഥാപാത്രങ്ങള്‍ സന്നിവേശിച്ചപ്പോള്‍ കഥാകാരനും കഥാപാത്രങ്ങളും അവിസ്മരണീയമായി. കഥകള്‍ വായിക്കുന്നതിനും അഭിനയിക്കുന്നതിനും പ്രേരണ  നല്‍കുന്നതിനുള്ള ഒരു നൂതന ആശയമായിരുന്നു ഇതെന്ന് ഹെഡ്മിസ്ട്രസ് എന്‍.ആര്‍. മിനിമോള്‍ പറഞ്ഞു.  
 

 
ബാല്യകാല സഖിയിലെ മജീദിന്റെയും സുഹറയുടെയും സല്ലാപ നിമിഷങ്ങള്‍ കുഞ്ഞിക്കണ്ണുകളിലും മനസ്സിലും കൗതുകമുണര്‍ത്തി. കാണികള്‍ കയ്യടിച്ചു. 
 
''ബഷീറും കഥാപാത്രങ്ങളും കിഴതിരി സ്‌കൂളും'' എന്ന പേരിട്ട പരിപാടിക്ക് അധ്യാപകരായ റ്റി.റ്റി. സലിലകുമാരി, കെ.ആര്‍. ശ്രീദേവി, മോളി ജോസഫ്, പി.ടി.എ. പ്രസിഡന്റ് അനില്‍ സെബാസ്റ്റ്യന്‍ തുമ്പക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments