കടപ്പാട്ടൂരില്‍ വിഗ്രഹദര്‍ശന ദിനാഘോഷത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികളായ രാമപുരം പി.എസ്. ഷാജികുമാര്‍, ശശികുമാര്‍ വി.എസ്., കെ.ആര്‍. ബാബു എന്നിവര്‍ അറിയിച്ചു... വീഡിയോ ഈ വാര്‍ത്തയോടൊപ്പം...




പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവന്റെ വിഗ്രഹം പ്രത്യക്ഷമായ 1960 ജൂലൈ 14-ന്റെ സ്മരണ പുതുക്കി 64-ാമത് വിഗ്രഹ ദര്‍ശന ദിനാഘോഷത്തിന് കടപ്പാട്ടൂര്‍ ക്ഷേത്രമൊരുങ്ങി. 
 
ഇത്തവണ ഞായറാഴ്ച കൂടിയായതിനാല്‍ വന്‍ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായുള്ള വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികളായ രാമപുരം പി.എസ്. ഷാജികുമാര്‍, ശശികുമാര്‍ വി.എസ്., കെ.ആര്‍. ബാബു എന്നിവര്‍ അറിയിച്ചു.

വീഡിയോ ഇവിടെ കാണാം.👇👇👇
 

 

പുലര്‍ച്ചെ 5 മുതല്‍ വിശേഷാല്‍ പൂജകളും മഹാഗണപതിഹോമവും നടക്കും. 6 മുതല്‍ ധാരാനാമജപം, 9.30 മുതല്‍ മഹാപ്രസാദമൂട്ട് ആരംഭിക്കും. സ്വാമി വീതസംഗാനന്ദ ഭദ്രദീപം തെളിയിക്കും. ഉച്ചതിരിഞ്ഞ് 2 മുതല്‍ വിഗ്രഹം കണ്ട സമയമായ 2.30 വരെ വിശേഷാല്‍ ദീപാരാധന നടക്കും. 
 
തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദര്‍ശന പ്രസിദ്ധമായ നടതുറപ്പ് 2.30 നാണ്. തുടര്‍ന്ന് വലിയ കാണിക്കയും പ്രസാദ വിതരണവും നടക്കും.
 

 

3 മുതല്‍ തിരുവരങ്ങില്‍ മീനാക്ഷി രാജേഷിന്റെ ഓട്ടന്‍തുള്ളല്‍ അരങ്ങേറും. 4 മുതല്‍ അയന പ്രവീണിന്റെ ഭരതനാട്യം, 5 മുതല്‍ കാരാപ്പുഴ ശാസ്താങ്കാവ് ക്ഷേത്രകലാവേദി അവതരിപ്പിക്കുന്ന ഹരികഥ. വൈകിട്ട് 5 ന് നടതുറപ്പ്, ദീപാരാധന, ചുറ്റുവിളക്ക്, 7ന് സോപാന സംഗീതം, 8 മുതല്‍ കര്‍ണ്ണാടക സംഗീതോപകരണമായ ഘടം മാത്രം ഉപയോഗിച്ചുള്ള പ്രത്യേക പരിപാടി - മോദം - മോഹനഘടനാദം അരങ്ങേറും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments