മഴയത്തും വെയിലത്തും നടന്ന് കത്ത് നല്കി ഒടുവിൽ വത്സമ്മ പടിയിറങ്ങി.


മഴയത്തും വെയിലത്തും നടന്ന് കത്ത് നല്കി  ഒടുവിൽ വത്സമ്മ പടിയിറങ്ങി.
കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലിലും വകവയ്ക്കാതെ കുന്നുകളും , പുരയിടങ്ങളും താണ്ടി നടന്ന മുണ്ടക്കയം പുഞ്ചവയൽ സ്വദേശിനി മങ്ങാട്ടു കുന്നേൽ വി.എൻ.വത്സമ്മ തന്റെ ഔദ്യോഗിക ജീവിതത്തോടു വിട പറഞ്ഞു. 
27 വർഷമായി എലിക്കുളം പോസ്റ്റ് ഓഫീസിലെ G. D.S.പോസ്റ്റ് വുമൺ ആയിരുന്നു വത്സമ്മ .വത്സമ്മയെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വീട്ടിലെ ഒരാഗത്തെപ്പോലെയായിരുന്നു കരുതിയിരുന്നത്.രാവിലെ 9 ന് തുടങ്ങുന്ന ഡ്യൂട്ടി വൈകുന്നേരം
 6.30.വരെ നീണ്ട സമയവും വത്സമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.തന്റെ ജോലി കൃത്യ നിഷ്ടയോടെ ചെയ്ത വത്സമ്മചേച്ചിയെ എലിക്കുളം പോസ്റ്റ് ഓഫീസിനു കീഴിലുള്ള തലമുറകൾക്ക് മറക്കുവാൻ സാധിക്കില്ല. മലയോര ഗ്രാമമായ പുഞ്ചവയലിൽ നിന്നും വന്ന് സേവനം നടത്തിയ വത്സമ്മയ്ക്ക്
 ധീരോചിതമായ യാത്രയയപ്പാണ് എലിക്കുളം നല്കിയത്.പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, സെൽ വി വിൽസൺ, ദീപ ശ്രീജേഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചാണ് യാത്രയയപ്പു നല്കിയ യത്.പോസ്റ്റ് മാസ്റ്റർ ആഷ കൃഷ്ണ, ജീവനക്കാരായ
 സിനി ഉണ്ണികൃഷ്ണൻ ,മഞ്ജു ഡാനിയേൽ , ഗ്ലൈസിജോർജ് തുടങ്ങിയവർ സംസാരിച്ചു. പുഞ്ചവയൽ മങ്ങാട്ടു കുന്നേൽ രാജപ്പൻ നായരുടെ ഭാര്യ യാണ് വത്സമ്മ . മക്കൾ, വീണ, വിഷ്ണു ഫോൺ , 9605297588



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments