കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണസമതിയോഗം ബഹിഷ്ക്കരിച്ച് എൽ. ഡി. എഫ്. പ്രതിനിധികൾ പ്രതിഷേധിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ യു. ഡി. എഫ്. -ബി. ജെ. പി. നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികളും, വികസന പ്രവർത്തനങ്ങളും സ്തംഭിച്ചതായി പഞ്ചായത്തിലെ പ്രതിപക്ഷ പഞ്ചായത്ത് മെംബർന്മാർ ആരോപിച്ചു. ജനകീയാസൂത്രണ പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കുകയും, വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ
ആരംഭിയ്ക്കുകയോ ഗ്രാമസഭ വിളിച്ചു ചേർക്കാനുള്ള നടപടികൾ തുടങ്ങുകയോ ചെയ്തിട്ടില്ല കഴിഞ്ഞ എൽ. ഡി. എഫ്. ഭരണസമതിതുടങ്ങി വെച്ച വികസന പദ്ധതികളായ ഷോപ്പിംഗ് കോപ്ലക്സ് നിർമ്മാണം, രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിനായി പഞ്ചായത്ത് വകസ്ഥലം കൈമാറ്റം,ജൽജീവൻ മിഷൻ പദ്ധതി , ബഡ്സ് സ്കൂൾ നിർമ്മാണം. പഞ്ചായത്ത് പൊതു കളിസ്ഥലം നിർമ്മിയ്ക്കുന്നതിന് റവന്യൂ വകുപ്പിൽ നിന്നും സ്ഥലം പാട്ടത്തിന് എടുക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് തുടർ നടപടികൾ സ്വീകരിയ്ക്കാതെ ഇപ്പോഴെത്തെ യു. ഡി. എഫ്. -ബി. ജെ. പി. നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിയുടെ
കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം പല പദ്ധതികളും ഉപേക്ഷിയ്ക്കുന്നതായും , സാമ്പത്തിക വർഷം പകുതി കഴിഞ്ഞിട്ടും ജനകീയാസൂത്രണ പദ്ധതികൾ തുടങ്ങി വെയ്ക്കാനോ, സ്റ്റാൻ്റിംഗ് കമ്മറ്റികൾ യഥാസമയം ചേരുവാനോ തയ്യാറാകാത്ത യു. ഡി. എഫ്. -ബി. ജെ. പി. നേതൃത്വത്തിലുള്ള ഭരണസമതി രാജി വെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷ പഞ്ചായത്ത് മെംബന്മാർ പഞ്ചായത്ത് കമ്മറ്റി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു പ്രതിപക്ഷമെംബർമാരായ അഡ്വ.ഇ.എം ബിനു, ബോബി മാത്യു , ഹേമ രാജു, ടീന മാളിയേക്കൽ, മിനി ജെറോം കെ.ജി വിജയൻ, സുനി അശോകൻ, ലൈസമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments