കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സ് ഒക്ടോബർ 23 24 25 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
ഇരുപത്തിയൊന്നാമത് കോട്ടയം ജില്ല സ്കൂൾ ഒളിമ്പിക്സ് ആണ് പാലായിൽ നടക്കുന്നത്.
വീഡിയോ കാണാം
99 ഇനങ്ങളിലായി 13 സബ് ജില്ലകളിൽ നിന്നുമായി 2200 പ്പരം കുട്ടികളാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
പത്രസമ്മേളനത്തിൽ കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
സുബിൻ പോൾ, സ്പോർട്സ് കോർഡിനേറ്റർ ബിജു ആന്റണി, സെക്രട്ടറി എ ബി ചാക്കോ, പബ്ലിസിറ്റി കൺവീനർ റെന്നി സെബാസ്റ്റ്യൻ, ജോബി വർഗ്ഗീസ്, രാജേഷ് ആർ , തുടങ്ങിയവർ പങ്കെടുത്തു.






0 Comments