വികസനം ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആകരുത്......; മൂന്നാനി നിവാസികളുടെ ആശങ്ക നഗരസഭ ഭരണകൂടം പരിഹരിക്കണമെന്ന് അഡ്വ ഫിൽസൺ മാത്യു......
കോൺഗ്രസ് മുനിസിപ്പൽ ഓഫീസ് കവാടത്ത് ധർണ്ണ നടത്തി.
സ്വന്തം ലേഖകൻ
മൂന്നാനിയിൽ സ്വകാര്യ ഓട്ടോമൊബൈൽ വർക്ക്ഷോപ്പും സർവീസ് സെന്ററും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുക്കാനും പരിഹരിക്കാനും പാലാ നഗരസഭ ഭരണകൂടം തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യു ആവശ്യപ്പെട്ടു.
കോൺഗ്രസ് വികസനത്തിനോ വ്യവസായികൾക്കോ എതിരല്ല . പക്ഷേ വികസനത്തിന്റെ പേരിൽ പ്രദേശവാസികളുടെ കണ്ണുനീര് വീഴ്ത്താൻ അനുവദിക്കില്ല എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ രണ്ട് കേസുകളിൽ വാദം കേൾക്കുമ്പോൾ നഗരസഭ മൂന്നാനി നിവാസികൾക്ക് ഒപ്പം നിൽക്കണമെന്നും നീതി ലഭിക്കും വരെ പാർട്ടി അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാനിയിലെ സ്വകാര്യ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പിനും സർവീസ് സ്റ്റേഷനും എതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ കവാടത്തിൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
തോമസ് കല്ലാടൻ,പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് മണർകാട്ട്, സാബു അബ്രഹാം , തോമസ് ആർ വി ജോസ്, ,ഷോജി ഗോപി,
ബിജോയി എബ്രാഹം, തോമസ് കുട്ടി നെച്ചിക്കാട്ട്, , ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുൽ, ലീലാമ്മജോസഫ് പുളിക്കൻ , പ്രേംജിത്ത് ഏർത്തയിൽ ,രാഹുൽ പി എൻ ആർ ,
പയസ് മാണി, കെ.ജെ ദേവസ്യ, രാജു കൊക്കോപ്പുഴ, ,കിരൺ അരീക്കൽ ,കെ.ഗോപി,വക്കച്ചൻ മേനാംപറമ്പിൽ ബിനോയി ചൂരനോലി, മാത്യു കണ്ടത്തിപ്പറമ്പിൽ, മനോജ് വള്ളിച്ചിറ ,
സോണി ഓടച്ചുവട്ടിൽ, സത്യനേശൻ തോപ്പിൽ, ,,ബാബു കുഴിവേലിൽ, ജോസ് പനയ്ക്കച്ചാലിൽ,ബിബിൻ പൂവക്കുളം,ബിജു ഞെട്ടനൊഴുകയിൽ, , ജോയിച്ചൻ പൊട്ടങ്കുളം, കുഞ്ഞുമോൻ
പാലയ്ക്കൻ,ടെൻസൻ വലിയ കാപ്പിൽ, ശ്യാം പ്രകാശ്, മാർട്ടിൻ ജോർജ്, ജോയി മഠം, രാജു കുന്നത്ത്, മോഹനൻ വളപ്പിൽ ,
അപ്പച്ചൻ പാതി പുരയിടം, വേണു ചാമക്കാല, ശശി പ്ലാത്തോട്ടം,ടോമി നെല്ലിക്കൻ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments