ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മഹാത്മാ ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി.
കേരള ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു പരിപാടിയുടെ ഉദ്ഘാടനവും ഖാദിപ്രചാരകരെ ആദരിക്കലും സമ്മാനദാനവും നിർവ്വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ആദരവ് ഏറ്റ് വാങ്ങിയ എം.കുര്യൻ, വി.കെ.സുരേന്ദ്രൻ, എൻ.എ.പങ്കജാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഖാദി വി.ഐ.ഒ. ജസ്സി ജോൺ ക്വിസ് മത്സരം നിയന്ത്രിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സിയ പി ജോസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് അൻഫി പി മുഹമ്മദ് നന്ദിയും പറഞ്ഞു. കോതനെല്ലൂർ ഇമ്മാനുവൽ എച്ച്.എസ്.എസിലെ ശരൺ കെന്നടി, കാർത്തിക് പി എന്നിവർ ഒന്നാം സ്ഥാനവും രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ ശ്രുതി നന്ദന രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസിലെ അശ്വതി സി ജോൺ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ ഖാദി തൊഴിലാളികളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും മെമെന്റോയും നൽകി. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒക്ടോ. 29 ന് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന തല പ്രശ്നോത്തരിയിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനാ യാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
0 Comments