2024-25 സംഘടനാ വർഷത്തെ കെ.പി.എം.എസ് അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. മീനച്ചിൽ യൂണിയൻതല അംഗത്വ വിതരണ ക്യാമ്പയിൻ പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിയൻ പ്രസിഡന്റ് രമേശൻ മേക്കനാമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം മനോജ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.ടി.രശ്മി, ട്രഷറർ ബാബുഎറയണ്ണൂർ, കെ.കെ.കുട്ടപ്പൻ, ബിനീഷ്ഭാസ്കരൻ, എം.കെ.ബിന്ദുമോൾ, ഓമന.വി.ആർ തുടങ്ങിയവർ സംസാരിച്ചു.
0 Comments