റബ്ബർ വിലയിടിവ് വ്യാപാരികൾ പ്രതിസന്ധിയിൽ

ടയർ കമ്പനികൾ ആഴ്ചകളായി റബർ വാങ്ങാതെ മാറിനിൽക്കുന്നതിനാൽ റബ്ബർ വ്യാപാരികൾ റബ്ബർ വിൽക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന റബർ വിലയും മാർക്കറ്റിൽ നടക്കുന്ന വിലയും തമ്മിൽ വലിയ അന്തരമാണുള്ളത്. കർഷകരിൽ നിന്ന് റബ്ബർ വാങ്ങുമ്പോൾ കർഷകരും അസംതൃപ്തരാണ്. ഈ സ്ഥിതി തുടർന്നാൽ വ്യാപാരികൾ റബ്ബർ വാങ്ങാൻ സാധിക്കാതെ കട അടച്ചിടേണ്ട
 അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതാതു ദിവസങ്ങളിൽ മാർക്കറ്റിൽ നടക്കുന്ന വില റബ്ബർ ബോർഡ് പ്രസിദ്ധീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. 18.10.2024 ൽ പ്രസിഡൻ്റ് സോജൻ
 തറപ്പേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സെക്രട്ടറി സിബി വി.എ, ട്രഷറർ ജോസ് കുട്ടി പൂവേലിൽ , പി.എം മാത്യു ചോലിക്കര, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തിങ്കൽ, ജോയി അയ്മനത്തിൽ, കുര്യച്ചൻ തെക്കേൽ , റോയി തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments