ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ…

 
വൻ പെൺവാണിഭ സംഘം ആലുവയിൽ പിടിയിൽ. 7 സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.  ഇന്നലെ വൈകിട്ടോടെ റൂറൽ
 എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മൂന്ന് റൂമുകളിൽ നിന്നാണ് ഏഴ് സ്ത്രീകളേയും മൂന്ന് ഇടപാടുകാരെയുംപിടികൂടിയത്.  ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി. 

വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത് , അമൽ ,ലിബിൻ എന്നിവരാണ് പിടിയിലായത്ഇ വിടെ പെൺ വാണിഭം നടക്കുന്നതായി നേരത്തെ തന്നെ സൂചന
 ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണത്തി ലായിരുന്നു. മുറിയുടെ കതക് തകർത്താണ് പോലീസ് അകത്ത് കടന്നത് നിരവധി മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പിടികൂടി. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments