പാരമ്പര്യ ക്രൈസ്തവ സഭകളുടെ വാർത്തകളും വിശേഷങ്ങളുമായി "നസ്രാണി വാർത്ത' ഓൺലൈൻ പത്രം വരുന്നു........ കേരളപ്പിറവി ദിനത്തിൽ നസ്രാണി വാർത്തയ്ക്ക് തുടക്കം
സ്വന്തം ലേഖകൻ
നസ്രാണി വാർത്താ ചാനലിൻ്റെ ലോഗോ പ്രകാശനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
.ചീഫ് എഡിറ്റർ റെനി തോമസ് തയ്യിൽ,ട്രാവൻകൂർ ന്യൂസ് മാനേജിങ് എഡിറ്റർ അനിൽ ജെ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു . പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളുടെ ചരിത്രം , പ്രാധാന്യം പെരുന്നാൾ വിശേഷങ്ങൾ, ക്രൈസ്തവ പ്രാധാന്യ സന്ദർഭങ്ങളിൽ പ്രമുഖ വൈദികരുടെ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെ കത്തോലിക്കാ സഭയിലെ എല്ലാ വിശേഷങ്ങളും വായനക്കാരുടെ മുന്നിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് "നസ്രാണി വാർത്ത"
ചീഫ് എഡിറ്റർ റെനി തോമസ് പറഞ്ഞു.
രണ്ടു പതിറ്റാണ്ടായി മാധ്യമ മേഖലയിലുള്ള അനിൽ . ജെ .തയ്യിലിൻ്റെ കൂടി നേതൃത്വത്തിലാണ് നസ്രാണി വാർത്ത ഓൺ ലൈനിൻ്റെ പ്രവർത്തനം . നസ്രാണി വാർത്തയുടെ പ്രവർത്തനങ്ങൾക്കായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.





0 Comments