130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം ചെയ്തു



 ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണ്‍ല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടത്തപ്പെടും.  


ലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരാമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു.  


 ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അദ്ധ്യക്ഷത വഹിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്, കമ്മറ്റിയംഗങ്ങളായ പി.പി.അച്ചന്‍കുഞ്ഞ്, ഗീതാ മാത്യു, ജോര്‍ജ് കെ. നൈനാന്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments