മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി : സംസ്ഥാന പ്രസംഗ മൽസരം രജി : നവംബർ 6 വരെ


മൂലമറ്റം  സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷ ങ്ങളുടെ ഭാഗമായി നവംബർ 28 ന് രാവിലെ 10 മുതൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി  സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . 


സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . 1 , 2 , 3 , 4 , 5 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 , 701 , 501 രൂപ കാഷ് അവാർഡുകളും മെമൻറ്റോകളും സമ്മാനിക്കും . 


6 മുതൽ 10 വരെ സ്ഥാനക്കാർക്ക് ട്രോഫികളും എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. വിഷയം നിർമിത ബുദ്ധി . ഒരു സ്കൂളിൽ നിന്നും 2 പേർക്ക് സംബന്ധിക്കാം.


 പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ അധികൃതർ നവംബർ 7 ന് മുമ്പായി   8921 974843 , 9544454617 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പി ടി എ പ്രസിഡൻ്റ്  സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments