റോഡില്‍ വീണുകിടന്ന വയോധികന്റെ കൈയില്‍ കൂടി കയറിയിറങ്ങി : വാഹനം കണ്ടെത്താതെ പോലീസ്

  

റോഡില്‍ വീണുകിടന്ന വയോധികന്റെ കൈയില്‍ കൂടി കയറിയിറങ്ങിയ വാഹനം കണ്ടെത്താന്‍ കഴിയാതെ പോലീസ്. മുണ്ടന്മുടി ഐക്കരത്താഴെ സെബാസ്റ്റ്യന്‍ ജോസഫി ( 65) നാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. വാഹനം കയറിയിറങ്ങിയ ഇദ്ദേഹത്തിന്റെ കൈ മുറിച്ചുനീക്കി. കഴിഞ്ഞ 12ന് വൈകുന്നേരം 5.30ന് വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ കമ്പകക്കാനത്തായിരുന്നു അപകടം. 


വെണ്മണി ഭാഗത്തുനിന്നും വന്ന വാഹനമാണ് സെബാസ്റ്റ്യന്റെ കൈയില്‍കൂടി കയറിയിറങ്ങിയതെന്നാണ് സൂചന. ജനവാസം കുറഞ്ഞ പ്രദേശമായതിനാലും ഇരുട്ടു പരന്ന സമയമായിരുന്നതിനാലും അപകടം ആരും കണ്ടില്ല. റോഡില്‍ നിന്നും നിലവിളി കേട്ടെത്തിയ പ്രദേശവാസികളായ കുട്ടികളാണ് വിവരം ഇവരുടെ വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെത്തി സെബാസ്റ്റ്യന്‍ ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. 



ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും അപകടമുണ്ടായതറിയാന്‍ വൈകിയതും ഈ സമയത്ത് മഴ ഉണ്ടായിരുന്നതും തുടര്‍ അന്വേഷണത്തിന് തടസമായതായി പോലീസ് പറയുന്നു. അപകട സമയത്ത് ഇതുവഴി കടന്നുപോയ ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരീക്ഷണത്തിലാണെന്ന് കാളിയാര്‍ സിഐ എച്ച്.എല്‍. ഹണി പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments