സ്നേഹം കരുതലായി; പാലാ ചേർപ്പുങ്കൽ സ്കൂളിൽ സഹപാഠിക്ക് ഒരു വീട് എന്ന സ്വപ്നം സഫലമാകുന്നു........


സ്നേഹം കരുതലായി; പാലാ ചേർപ്പുങ്കൽ സ്കൂളിൽ  സഹപാഠിക്ക് ഒരു വീട് എന്ന സ്വപ്നം സഫലമാകുന്നു........

സ്വന്തം ലേഖകൻ

പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ്. വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികളുടെ വീട് എന്ന സ്വപ്നം പൂവണിയുന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷാകർത്താക്കളും, നാട്ടുകാരും ഒരുമയോടെ പ്രവർത്തിച്ചപ്പോൾ സ്നേഹഭവനം ഉയർന്നു വരുകയാണ്.
  
പ്രിൻസിപ്പൽ ഫാ. സോമി  മാത്യു, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. പി. ജെ. സിന്ധുറാണി, പി.റ്റി.എ. പ്രസിഡൻ്റ് സജു കൂടത്തിനാൽ, ബെന്നി മാത്യു, ജിൽസ് കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ സ്കൂളിന് സഹായവുമായി എൻ . എസ്. എസ്.  കോട്ടയം ജില്ലാ നേതൃത്വവുമുണ്ട്.
ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ 8, 10 ക്ലാസുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്കായാണ് മുത്തോലിയിൽ വീട് നിർമ്മിക്കുന്നത്. 


'വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് സ്വന്തമായി വീട് എന്നത് ഒരു സ്വപ്നമായിരുന്നു. അതിനാലാണ് എഴുതി പഠിക്കുവാൻ ഒരു മേശ പോലുമില്ലാതിരുന്ന സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകുകയെന്ന ദൗത്യം എൻ. എസ്.എസ്. വോളണ്ടിയേഴ്സ് ഏറ്റെടുത്തത്. ഇതിനായി സ്വന്തമായി നിർമ്മിച്ച ഡിഷ് വാഷ് ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെ വീടുകളിലും, പരിസര പ്രദേശങ്ങളിലെ വീടുകളിലും, അധ്യാപകർക്കും വില്പന നടത്തിയും, സ്ക്രാപ്പ് ചലഞ്ച് നടത്തിയും കുട്ടികൾ പണം സമാഹരിച്ചു. സ്നേഹഭവനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലും, പെയിൻറിംഗിലും എൻ. എസ്. എസ്. വോളണ്ടിയേഴ്സ്  സഹകരിച്ചു. 


സ്കൂളിലെ ഡസ്കുകൾ പെയിൻ്റ് ചെയ്തു നൽകിയ വോളണ്ടിയേഴ്സിന് ഇതും അദ്ധ്വാനത്തിൻ്റെ മറ്റൊരു അനുഭവമായിരുന്നു. ഡിസംബർ രണ്ടാം വാരത്തോടെ പുതിയ വീട്ടിൽ സഹപാഠികൾക്ക് വാസമൊരുക്കാമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments